ഇനിപ്പറയുന്ന സംഗതികൾക്ക് ഞങ്ങളെ സന്ദർശിക്കുക:
- • ഒരു ലേബ്ബ്റി കോശഡ് സ്വന്തമാക്കുക. ഇത് സൗജന്യമാണ്! നിങ്ങൾ കൊണ്ടുവരേണ്ടത് 2 തിരിച്ചറിയൽ രേഖകളാണ്, ഒന്നിൽ നിങ്ങളുടെ പേരും വിലാസവും ഉണ്ടായിരിക്കണം
- ഞങ്ങളുടെ 100 ലൈബ്രറി ബ്രാഞ്ചുകളിലും ലഭ്യമായ കമ്പ്യൂട്ടർ കമ്പ്യൂട്ടർ ഉപയോഗിക്കുക, ഈ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റും വേഡ് പ്രോസസ്സിംഗ് സൗകര്യങ്ങളും അനവധി ഡാറ്റാബേസുകളും ഒരുക്കിയിട്ടുണ്ട്
- എല്ലാ ലൈബ്രറി ബ്രാഞ്ചുകളിലും ഒരുക്കിയിരിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കുക
- ബ്രാഞ്ചിൽ നേരിട്ടുവന്നോ ഓൺലൈനായോ പുസ്തകങ്ങളും സിനിമകളും മറ്റും വാടകകയ്ക്ക് എടുക്കുക. ലൈബ്രറിയിൽ 40-ലധികം ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്
- ജോലി തേടുന്നതിനും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും മറ്റും സഹായം ആവശ്യമുണ്ടെങ്കിൽ സെറ്റിൽമെന്റ് വർക്കറെ കോണുക
- ഇംഗ്ലീഷ് പഠിക്കുന്നതിനും അഭ്യസിക്കുന്നതിനുമുള്ള ക്ലാസ്സുകളിൽ പങ്കെടുക്കുക
- രണ്ടാം ഭാഷയായി ഇംഗ്ലീഷ്പഠനസാമഗ്രികൾ ഉൾപ്പെടെ, പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമുള്ള ഇലക്ട്രോണിക് പഠനസാമഗ്രികളുടെ വിപുലമായ ഒരു നിര ഡൗൺലോഡ് ചെയ്യുക
- ചെറുകിട ബിസിനസ്സ് ആരംഭിക്കൽ, കുട്ടികൾക്കുള്ള കഥകൾ, ജോലി തേടൽ എന്നിങ്ങനെയുള്ളവ ഉൾപ്പെടെ, വിവിധ വിഷയങ്ങളിൽ ഞങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾക്കായി സമീപിക്കുക
- 1100 ബ്രാഞ്ചുകളിലും ഉള്ള സ്റ്റാഫിന്റെ സേവനം പ്രയോജനപ്പെടുത്തുക. എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്, സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. പല ഭാഷകൾക്കും ഞങ്ങളുടെ പക്കൽ ദ്വിഭാഷികൾ ഉണ്ട്
ടോറന്റോ പബ്ലിക്ക് ലൈബ്രറിയിലെ എല്ലാവരുടെയും പേരിൽ, ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു, നിങ്ങളെ താമസിയാതെ കാണുന്നതിനും നിങ്ങളുടെ വിജയത്തിനായുള്ള സാമഗ്രികൾ നിങ്ങൾക്ക് നൽകുന്നതിനുമായി ഞങ്ങൾ കാത്തിരിക്കുന്നു!!
